Madhuvidhuraavukalen manassinte muttathu
Madhura maadhavamela theerthu
Pradhamaanubhoothikalil priyathamanekiya
Pranayopahaaram njaananinju
(madhuvidhuraavukalen....)
Velicherukkanente venadaathidathokke
Verentho bhaavichu nokkumbol
(velicherukkanente.....)
Thalirudayaadakal thaane azhiyunna
Kadinjoollajjayude romaancham
Romaancham
(madhuvidhuraavukalen......)
Kaalathunarthi kulippichorukki
Kaanthane velaykku njaanayaykkum
(kaalathunarthi.....)
Aashicha vibhavangal inakkiyen naadhane
Ethirelkkaan vaathikkal kaathirikkum
Kaathirikkum njaan kaathirikkum
(madhuvidhuraavukalen...)
Aa....haahaa haa....ohoho o
Lalallalaa.....lalalallalaa....
മധുവിധുരാവുകളെൻ മനസ്സിന്റെ മുറ്റത്ത്
മധുര മാധവമേള തീർത്തു
പ്രഥമാനുഭൂതികളിൽ പ്രിയതമനേകിയ
പ്രണയോപഹാരം ഞാനണിഞ്ഞു
(മധുവിധുരാവുകളെൻ....)
വേളിച്ചെറുക്കനെന്റെ വേണ്ടാത്തിടത്തൊക്കെ
വേറെന്തോ ഭാവിച്ചു നോക്കുമ്പോൾ
(വേളിച്ചെറുക്കനെന്റെ.....)
തളിരുടയാടകൾ താനെ അഴിയുന്ന
കടിഞ്ഞൂൽലജ്ജയുടെ രോമാഞ്ചം
രോമാഞ്ചം
(മധുവിധുരാവുകളെൻ......)
കാലത്തുണർത്തി കുളിപ്പിച്ചൊരുക്കി
കാന്തനെ വേലയ്ക്കു ഞാനയയ്ക്കും
(കാലത്തുണർത്തി.....)
ആശിച്ച വിഭവങ്ങൾ ഇണക്കിയെൻ നാഥനെ
എതിരേല്ക്കാൻ വാതിക്കൽ കാത്തിരിക്കും
കാത്തിരിക്കും ഞാൻ കാത്തിരിക്കും
(മധുവിധുരാവുകളെൻ...)
ആ....ഹാഹാ ഹാ....ഒഹോഹോ ഓ
ലലല്ലലാ.....ലലലല്ലലാ....
Movie/Album name: Kallu Kaarthyaayani
Artists