Mele Vaanam Pole

2024
Lyrics
Language: Malayalam

മേലേ വാനം പോലെ
വാനിൽ താരം പോലെ
മേലേ വാനം പോലെ
വാനിൽ താരം പോലെ
ഓളങ്ങൾ തൻ താളം പോലെ
താളങ്ങൾ കോർത്തീണം പോലെ
നീ മിന്നുന്നെന്നിൽ മെല്ലെ
മേലേ വാനം പോലെ
വാനിൽ താരം പോലെ

ചായുറങ്ങും പൊൻതൂവൽ മേലെ
ചേർന്നു പുൽകും തെന്നൽ പോലെ
നീ മയങ്ങും തീരത്തിൻ ഓരം
തേടി വന്നോരോടം പോലെ
കാതോരം നീ ചേരുന്നീ നിലാവിൽ
നീഹാരം ചോരും പോലെ
ഞാനേതോ തേരേറി പോവതെന്തേ
ആകാശതിങ്കൾ പോലെ
പറയാത്തൊരു കഥയായിനി നാമൊഴുകുമ്പോൾ
കലരേണം തഴുകേണം
ചിരകാലം ചേരാനൊരു
പുതുരാവിൻ സ്വപ്നം വേണം
ഉം ...ഉം..ഉം..
മേലേ വാനം പോലെ
വാനിൽ താരം പോലെ
ഓളങ്ങൾ തൻ താളം പോലെ
താളങ്ങൾ കോർത്തീണം പോലെ
നീ മിന്നുന്നെന്നിൽ മെല്ലെ
ഉം..ഉം..ഉം...
Movie/Album name: Paalayam PC
Artists