Kanwa kanyake vanjyolsnayay
Sankalppathil karnnikaarathe
Chutti padrnnu nee yerumbol
Manmadha kadhaarassam nukarum dushyandanay
Manmanam maanin pinpe
Ther thelippilaa veeendum
Neerava vanakulir maalini nadiyil nee
Neeraattu kazhinjethum nerathu saghimaar nin
Valr yawanam maravuriyaal maraykkumbol
Valayunnallo maarasharamelkkayaal njaanum
Chandana mruduvalli shayyayil susheethala
Mandamaaruthanettu nee maruvumbol chaare
Saadaramaarayunnu thozhi
Thaamara pathra thaalathaal veesunnathu meniyil yelkkunnuvo?
Veeshunnathundo priyamaanasse neeyanyadhaal
Veena vaadanam tholkkum naada bindhu njaan kelkke
Chakravaakame raathri vannanayumbol
Pirinju graamam virahathin chudu kanner thoovi ugramaam virahathin chudu kanneer thoovi
കണ്വകന്യകേ വനജ്യോത്സ്നയായ്
സങ്കല്‍പ്പത്തില്‍ കര്‍ണ്ണികാരത്തേ
ചുറ്റിപ്പടര്‍ന്നു നീ ഏറുമ്പോള്‍
മന്മഥ കഥാരസം നുകരും ദുഷ്യന്തനായ്
മന്മനം മാനിന്‍ പിന്‍പേ
തേര്‍തെളിപ്പീലാ വീണ്ടും
നീരവവനകുളിര്‍ മാലിനീ നദിയില്‍ നീ
നീരാട്ടുകഴിഞ്ഞെത്തും നേരത്തു സഖിമാര്‍നിന്‍
വളര്‍ യൌവ്വനം മരവുരിയാല്‍ മറയ്ക്കുമ്പോള്‍
വലയുന്നല്ലോ മാരശരമേല്‍ക്കയാല്‍ ഞാനും
ചന്ദന മൃദുവല്ലി ശയ്യയില്‍ സുശീതള
മന്ദമാരുതനേറ്റു നീ മരുവുമ്പോള്‍ ചാരേ
സാദരമാരായുന്നു തോഴി
താമരപത്ര താലത്താല്‍ വീശുന്നതു മേനിയില്‍ ഏല്‍ക്കുന്നുവോ?.......
വീശുന്നതുണ്ടോ പ്രിയമാനസേ നീയന്യഥാല്‍
വീണവാദനം തോല്‍ക്കും നാദബിന്ദു ഞാന്‍ കേള്‍ക്കേ
ചക്രവാകമേ രാത്രി വന്നണയുമ്പോള്‍
പിരിഞ്ഞുഗ്രമാം വിരഹത്തിന്‍ ചുടു കണ്ണൂനീര്‍ തൂവീ
ഉഗ്രമാം വിരഹത്തിന്‍ ചുടുകണ്ണുനീര്‍ തൂവി....
Movie/Album name: Kaalam Kaathuninnilla
Artists