ഒരു പ്രേമകാവ്യം ഉണരുന്നപോലെ നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു.. ഒരു പ്രേമകാവ്യം ഉണരുന്നപോലെ നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു.. അനുരാഗവാനില്‍ അഴകാര്‍ന്നു നിന്നു ആതിരാചന്ദ്രികേ..നീയോമലേ... ഒരു പ്രേമകാവ്യം ഉണരുന്നപോലെ നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..
മനസ്സിന്റെ താളില്‍ മയില്‍പ്പീലിപോലെ നിന്നെ ഞാന്‍ ആദ്യമായ് ചേര്‍ത്തു വെച്ചു.. (മനസ്സിന്റെ താളില്‍...) ആരോരുമറിയാതെ നിന്നനുരാഗം ഇന്നുമെന്‍ ജീവനില്‍ ചേര്‍ന്നു നിൽപ്പൂ ... ഒരു പ്രേമകാവ്യം ഉണരുന്നപോലെ നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..
കാലത്തിന്‍ വീഥിയില്‍ അറിയാതെ നമ്മള്‍ വേര്‍പിരിഞ്ഞിരു വഴിയായ്... (കാലത്തിന്‍ വീഥിയില്‍..) ഓര്‍മ്മകള്‍ പങ്കിട്ടു വീണ്ടുമീ വേദിയില്‍ ഇന്നിതാ വന്നു ഞാൻ പാടുകയായ്... (ഒരു പ്രേമകാവ്യം....)