കോടി കോടി അടിമകൾ മണ്ണിതിൽ അടിഞ്ഞു വീഴുമ്പോൾ ഉടഞ്ഞ മൺ തുടി പോലെ നെഞ്ചകമിടഞ്ഞു കേഴുമ്പോൾ നാമേകാന്തതയിൽ മോക്ഷകവാടം തേടുകയോ തനിയെ പല നീലിമയിൽ സ്വാർത്ഥഗുഹയിൽ തപസ്സിരിക്കുകയോ (കോടി കോടി...)
ബോധിവൃക്ഷം ഇലക്കൈകൾ നീട്ടി വിളിക്കുമ്പോൾ അറിയാമറവുകളറിവുകളായി തൊട്ടു വിളിക്കുമ്പോൾ തൊട്ടു വിളിക്കുമ്പോൾ(2) സുവർണ്ണ സൂര്യനുദിക്കുകയാണിന്നനാധിഗിരി നിരയിൽ നമ്മുടെ ബോധസൂര്യനുദിക്കുകയായീ മാനസഗിരിനിരയിൽ മാനസഗിരിനിരയിൽ (കോടി കോടി...)