Maathaapithaakkale Maappu
2024
മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്
ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം
പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കട്ട പാച്ചിലാണടി
പതറുകയില്ലാ നേടി സ്വാതന്ത്ര്യം
മൂക്കിൻ താഴെ വന്നൊരു
ചെറുപൊടിമീശയിൽ
ആത്മവിശ്വാസം
കാണും
കണ്ണുകൾക്കിത് ഹാസ്യം..
ചിലനേരം ആഭാസം..
അവിവേകമാണിനി
ലക്ഷ്യം..അവതാളമാക്കാം മൊത്തം..
ഈ കൊടുങ്കാട്ടില്‍ വിറകുകള്‍ അനവധി
വിടുവാ പെറപ്പെടുപ്പിന്റെ ഉടമ്പടി
വരവായ് കടലിളകിയ കണക്കിനി
തുടലൊടിഞ്ഞവര് സടകുടഞ്ഞിതുവഴി
ഉടയണം പൊട്ടിച്ചിതറണം ഇരുമ്പഴി
ചോരത്തിളപ്പിന്റെ ഇളക്കങ്ങള്‍ മുറക്കിനി
പടവുകള്‍ പുതു പതിവുകള്‍ നിരവധി
തുണയായ് പുതുപടയുടെ കുളമ്പടി
പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം
പടയൊരുക്കം പിരിമുറുക്കം
തടിമിടുക്കല്ല കൊടും ഐക്യം
പുത്തനടവുകള്‍ തുടര്‍പഠനം
ഇത് അടിയറവിന് ഖബറടക്കം
കണ്ടകശനിയുടെ കളികള്‍
ഇടം കണ്ണില്‍ പതിയുമ്പോ വലിയാം
തലവിധിയുടെ വഴിയില്‍
തട്ടി ഒരഞ്ഞിട്ടതറിയുമ്പൊ ചൊറിയാം
കാതോര്‍ക്കാം ഈ തൂണിലും തുരുമ്പിലും ഇരിക്കുന്ന മുഴക്കങ്ങള്‍ കേള്‍ക്കാം
വാ നോക്കാം കൈകൂപ്പി പിടിച്ചിട്ട് ഒതുക്കത്തില്‍ കരുക്കള്‍ നീക്കാം
തപ്പി തടഞ്ഞൊരു വിധത്തില്‍ കരക്കെത്തി
എരി തീ പിന്നെ പൊടുന്നനെ വറച്ചട്ടി
വട്ടി പലിശക്ക് കിട്ടും ഉച്ചമയക്കത്തില്‍
ഞെട്ടി തരിച്ചപ്പൊ കഴുത്തില്‍ കറിക്കത്തി
പകലിന് തെളിവില്‍ വരിയായ് തുഴയാം
ഇരവിന് മറവില്‍ പുഴുവായ് ഇഴയാം
പൊരിയും വെയിലില്‍ നരിയായ് അലയാം
അറിയാ വഴിയില്‍ ഇരയായ് പതറാം
മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്
ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം
Movie/Album name: Aavesam
Artists