Swargakkathu Paattu (Ivale)

2023
Lyrics
Language: Malayalam

ഇവളേ ഇവളേ..
ഓ...
ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ
തേടുന്നതാണ്‌
ഞാനൊരു പൂച്ചെടി പൂക്കാലം
പൂതിയോടെ കാക്കുമ്പോലേ..

നീയില്ലാ സ്വര്‍ഗാരാമം
പൂവില്ലാ മലര്‍വനിയായി
നീയില്ലാതായിടമെല്ലാം
ഞാനെന്നും പരവശനായ്

വേര്‍പെട്ടു മറഞ്ഞേരം
ഒരുപാട് കരഞ്ഞോളേ
പുതുനാരി വരുമ്പോലേ
നീയുള്ള് ചമഞ്ഞെത്തും
ദിനമോളമിരിക്കാം ഞാന്‍
സര്‍വ്വം നീയായാവനെന്‍
സ്വര്‍ഗക്കനി നീതന്നെ
വ്യസനിതനീ മാരന്റെ
ജന്നത്തിലെ വധുവാകൂ...

പാതി മേനി നീ ദൂരേ
പെണ്ണേ നിന്‍ കരലാളന കൊതിയായി
നീയാണ് പ്രിയമായും സുഖമായും
രസമായും ലയമായും നിനവാകേ

നീ കൂടേ വന്നാല്‍
നാം കനവില്‍ കണ്ട
കനി മധുരം കൂടും
നാം മധുവിധു കൂടും..
നീ ചേരാതെ നിന്‍ മാരന്
പറുദീസ രസിക്കൂല,
പോരൂ തോഴീ,
നീയണയൂ നാരീ..

വേര്‍പെട്ടു മറഞ്ഞേരം
ഒരുപാട് കരഞ്ഞോളേ
പുതുനാരി വരുമ്പോലേ
നീയുള്ള് ചമഞ്ഞെത്തും
ദിനമോളമിരിക്കാം ഞാന്‍
സര്‍വ്വം നീയായാവനെന്‍
സ്വര്‍ഗക്കനി നീതന്നെ
വ്യസനിതനീ മാരന്റെ
ജന്നത്തിലെ വധുവാകൂ...
Movie/Album name: Kadina Kadoramee Andakadaaham
Artists