Saaradhimaar Ningal

1980
Lyrics
Language: English

Saaradhimaar ningal prapancha
Saaradhimaar ningal
Muthunabiyundu ningalil
Kristhudevanundu ningalil
Krishnanum budhanumellaam ningade
Kochu mukhangalil undallo

Oreyoraakaasham
Ningalkkore janmadesham
Paravakalkkivide koodukoottaam
Paambinu maalathil pathiyirikkaam
Piranna mannil manushyanu maathram
Thalachaaykkaanillennum aakaasham

Aikamathyam mahaabalam
Agathikalkkum athimahathwam
Abhayamonne daivapadam
Language: Malayalam

സാരഥിമാർ നിങ്ങൾ(2)
പ്രപഞ്ച സാരഥിമാർ നിങ്ങൾ
മുത്തു നബിയുണ്ടു നിങ്ങളിൽ
ക്രിസ്തുദേവനുണ്ടു നിങ്ങളിൽ
കൃഷ്ണനും ബുദ്ധനുമെല്ലാം നിങ്ങടെ
കൊച്ചു മുഖങ്ങളിലുണ്ടല്ലോ
(സാരഥിമാർ നിങ്ങൾ..)

ഒരേയൊരാകാശം
നിങ്ങൾക്കൊരേ ജന്മദേശം (2)
പറവകളിക്കിവിടെ കൂടു കൂട്ടാം
പാമ്പിനു മാളത്തിൽ പതിയിരിക്കാം
പിറന്ന മണ്ണിൽ
മനുഷ്യനു മാത്രം തലചായ്ക്കാനില്ലെന്നും ആകാശം

ഐകമത്യം മഹാബലം
അഗതികൾക്കും അതിമഹത്വം
അഭയമൊന്നേ ദൈവപദം

സാരഥിമാർ നിങ്ങൾ......

ഒരേ ഒരാദർശം
നിങ്ങൾക്കൊരേ തത്വ ശാസ്ത്രം (2)
അതിരുവരമ്പുകൾ തീർത്തവരെ
അലയാൻ നിങ്ങളെ വിധിച്ചവരെ
കൊടി താഴ്ത്തിക്കാൻ പുതിയൊരു ശക്തിയായ്
വളരണം നിങ്ങൾ അജയ്യരായ്

ഐകമത്യം മഹാബലം
അഗതികൾക്കും അതിമഹത്വം
അഭയമൊന്നേ ദൈവപദം
(സാരഥിമാർ നിങ്ങൾ..)
Movie/Album name: Theenaalangal
Artists