Praananadha Nin [Nithyakamuki]

1969
Lyrics
Language: English

Praananaadhaa nin poomadi pulkiya
Veenayaakaan njaanaasichu
Aa mrinaala mridulaamguliyile
Prema pallaviyaakaan kothichu

Nithyakaamukee njaan nin madiyile
Chithra vipanchikayaakaan kothichu
Aa mrinaala mridulaamguliyile
Prema pallaviyaakaan kothichu

Aasakal sankalppa chakravaalathile
Aalola vaasantha meghangal
Avayude chirakile vaidoorya muthinu
Hridayamaam pulkkodi kai neetti...
Kai neetti... veruthe kai neetti...

Aasakal vaasara swapnamaam poykayil
Aaro varaykkunna chithrangal
Avayude kaiyyile paanapaathrathile
Amrithinu daahichu kai neetti...
Kai neetti... veruthe kai neetti...
Language: Malayalam

പ്രാണാനാഥാ നിന്‍ പൂമടി പുല്‍കിയ
വീണയാകാന്‍ ഞാനാശിച്ചു
ആ മൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാന്‍ കൊതിച്ചു

നിത്യകാമുകീ ഞാന്‍ നിന്‍ മടിയിലെ
ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു
ആ മൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാന്‍ കൊതിച്ചു

ആശകള്‍ സങ്കല്‍പ്പ ചക്രവാളത്തിലെ
ആലോല വാസന്ത മേഘങ്ങള്‍
അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്
ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി..
കൈനീട്ടി... വെറുതേ കൈനീട്ടി...

ആശകള്‍ വാസരസ്വപ്നമാം പൊയ്കയില്‍
ആരോ വരയ്ക്കുന്ന ചിത്രങ്ങള്‍
അവയുടെ കയ്യിലെ പാനപാത്രത്തിലെ
അമൃതിനു ദാഹിച്ചു കൈനീട്ടി...
കൈനീട്ടി.. വെറുതേ കൈനീട്ടി...
Movie/Album name: Susy
Artists