Ilam Manju

1993
Lyrics
Language: Malayalam

ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...
ഇടനെഞ്ചിലുണരുന്നു പുതിയ രാഗങ്ങൾ പ്രഭോ...
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ
ഇടനെഞ്ചിലുണരുന്നു പുതിയ രാഗങ്ങൾ പ്രഭോ
നിൻ യാനവീഥികളിൽ കുയിൽ കൂകും സ്വാഗതം
നിൻ ചാരു മുഖകലത്തിൽ ശുഭശതകവന്ദനം
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...ഓ ...

ഊം ....ഊം ...
നിൻ പൂർണ്ണ ഭാവങ്ങൾ വരദീപ്തി നാളങ്ങൾ
നിൻനാമജപധ്യാനം അനഘസായൂജ്യകം
നിൻ പൂർണ്ണ ഭാവങ്ങൾ വരദീപ്തി നാളങ്ങൾ
നിൻനാമജപധ്യാനം അനഘസായൂജ്യകം
നിൻ ചരണകിരണങ്ങൾ ധ്രുവി നിറഞ്ഞദീപങ്ങൾ
സൗരയൂഥങ്ങളായ് വിടരുന്നു ഗഗനത്തിൽ
ഭാനുമൂർത്തീ നീ പ്രാണകീർത്തനവിധി
മുനിവരാ പുകഴരുളും പ്രണവശ്രുതി നീ
ഭാസുര പ്രകൃതി നീ പ്രഥമ രചന നീ
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...ഓ ...

പൂത്താലമേന്തുന്ന നീഹാരമേഘങ്ങൾ
നീട്ടുന്നു ആരതികൾ നീലാംബരത്തിൽ
പൂത്താലമേന്തുന്ന നീഹാരമേഘങ്ങൾ
നീട്ടുന്നു ആരതികൾ നീലാംബരത്തിൽ
തൊടിയിൽ കുളിർ മാരുതൻ അപദാന ഗാനങ്ങൾ
തളിരിൻ കളിവീണകളിൽ ചതുരമായ്സ്വരമേകി
ശ്രുതി തീർക്കൂ ...
കുളിരൂട്ടിരുചിരമാമെളിമയിൽ
പുതുമയിൽ
ഘോരമിരുളു പോയ് മറയും
ധരണിയിൽ ജ്യോതിപടരും വേളയിൽ
(ഇളമഞ്ഞു പൊഴിയുന്നു ....)
Movie/Album name: Pranavam
Artists