Muthubeevi

1977
Lyrics
Language: Malayalam

മുത്തു ബീവി പണ്ടൊരിക്കല്
സൊപ്പനം കണ്ട് നല്ലൊരു സൊപ്പനം കണ്ട്
കോയിക്കോട്ടങ്ങാടീലെ വെള്ളലുവാ പോലൊരു
പുതിയാപ്പിള ബരുന്നുണ്ടെന്ന് നിക്കാഹിന്
പുതിയാപ്പിള ബരുന്നുണ്ടെന്ന്...

മുത്തു ബീവി പണ്ടൊരിക്കല്
സൊപ്പനം കണ്ട് നല്ലൊരു സൊപ്പനം കണ്ട്

മുത്തു ബീവീയെയുന്നേറ്റ് പായേലിരുന്ന്
തള്ളബിരല്‍ കൊണ്ടു താഴെ കളം വരച്ച്
തലയിലെ തട്ടമെടുത്ത് മുഖം മറച്ച്
ബീവി തക്കാളി ചുണ്ടുകള്‍ കടിച്ചിരുന്ന്
മുത്തു ബീവി പണ്ടൊരിക്കല്
സൊപ്പനം കണ്ട് നല്ലൊരു സൊപ്പനം കണ്ട്

നിക്കാഹിന് പന്തലിട്ട് ബിരിയാണി ബെച്ച്
മുത്ത്മോള് പുതുപെണ്ണ് ചമഞ്ഞു ബന്ന്
മണിയറ ബാതില്‍ തുറന്നബളകത്ത് ബന്ന്
ഈ മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്

മുത്തു ബീവി പണ്ടൊരിക്കല്
സൊപ്പനം കണ്ട് നല്ലൊരു സൊപ്പനം കണ്ട്
Movie/Album name: Choondakkari
Artists