SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thankavarnappattudutha 1977
Thankavarna pattudutha Rankukarippennivaloru Mangalapoomarante Pankukaariyallo Sundarimaar manimouli penkodiyalinnoru Sundarante manavatti painkilyanallo (thankavarna) Innenthe kanninakathoru kinaavin vettam? Innenthe mughathoru punchiri thottam Monchukaari innu nin manassinte muttathundoru Panchavarna ponmayilin ilakiyaattam (thankavarna) Mullamalar mudithailam Mudiyil thechu(2)..hoy....... Nalla neela kanmunayil suruma thechu Patharamaattulla ponnin muthu mani Maalayittinnethumallo Puthuppennu maniyarayil......(2) Innuratri ponnu ratri onnam ratri Sundarippenne ninte kalayana ratri Puthukkappennungal ninne kaliyaakkum Punnara puthumaran innu ikkiliyakkum തങ്കവര്‍ണ്ണപ്പട്ടുടുത്ത റങ്കുകാരിപ്പെണ്ണിവളൊരു മംഗലപ്പുതുമാരന്റെ പങ്കുകാരിയല്ലോ സുന്ദരിമാര്‍ മണിമൌലി പെണ്‍കൊടിയാളിന്നൊരു സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ ഇന്നെന്തെ കണ്ണിനകത്തൊരു കിനാവിന്‍ വെട്ടം? ഇന്നെന്തെ മുഖത്തൊരു പുഞ്ചിരിത്തോട്ടം? മൊഞ്ചുകാരി ഇന്നുനിന്‍ മനസ്സിന്റെ മുറ്റത്തുണ്ടൊരു പഞ്ചവര്‍ണ്ണപ്പൊന്മയിലിന്‍ ഇളകിയാട്ടം മുല്ലമലര്‍ മുടിത്തൈലം മുടിയില്‍ തേച്ചു ഹോയ് നല്ലനീല കണ്മുനയില്‍ സുറുമതേച്ചൂ പത്തരമാറ്റുള്ള പൊന്നിന്‍ മുത്തുമണി മാലയിട്ടിന്നെത്തുമല്ലോ പുതുപ്പെണ്ണു മണിയറയില്‍ ഇന്നുരാത്രി പൊന്നുരാത്രി ഒന്നാം രാത്രി സുന്ദരിപ്പെണ്ണേ നിന്റെ കല്യാണ രാത്രി പുതുക്കപ്പെണ്ണുങ്ങള്‍ നിന്നെ കളിയാക്കും പുന്നാരപ്പുതുമാരന്‍ ഇന്നു ഇക്കിളിയാക്കും
Movie/Album name: Yatheem
Artists