Praanapriye

1978
Lyrics
Language: English

Praanapriye raagapriye
Rathnasimhaasanathil vannirikku ente
Raagamaalika sweekarikku

Ninnekkurichu njan paadaan thudangumbol
Neeyenteyarikil vannirikkumbol
Maakandashaakhayil panchamam paadunna
Madumaasakokilamaakum njan etho
Madhuraanubhoothiyil muzhukum njan

Gaanathilalinja nin hridayathilaayiram
Gandharvalokangal theliyumbol
Nirupamasangeethalathikayiloru puthan
Nirvrithipoovaay vidarum njanoru
Nithyavasanthamaay viriyum njan
Language: Malayalam

പ്രാണപ്രിയേ ഗാനപ്രിയേ
രത്നസിംഹാസനത്തിൽ വന്നിരിക്കൂ എന്റെ
രാഗമാലിക സ്വീകരിക്കൂ
(പ്രാണ..)

നിന്നെക്കുറിച്ചു ഞാൻ പാടാൻ തുടങ്ങുമ്പോൾ
നീയെന്റെയരികിൽ വന്നിരിക്കുമ്പോൾ
മാകന്ദശാഖയിൽ പഞ്ചമം പാടുന്ന
മധുമാസകോകിലമാകും ഞാൻ ഏതോ
മധുരാനുഭൂതിയിൽ മുഴുകും ഞാൻ
(പ്രാണ..)

ഗാനത്തിലലിഞ്ഞ നിൻ ഹൃദയത്തിലായിരം
ഗന്ധർവ്വ ലോകങ്ങൾ തെളിയുമ്പോൾ
നിരുപമസംഗീതലതികയിലൊരു പുത്തൻ
നിർവൃതിപ്പൂവായ് വീടരും ഞാനൊരു
നിത്യവസന്തമായ് വിരിയും ഞാൻ
(പ്രാണ..)
Movie/Album name: Sathrathil Oru Raathri
Artists