Katta Methiyadi

2014
Lyrics
Language: English

Katta methiyedi painkili
Mazhakkarozhinjangu poyedi
Katta methiyedi painkili
Mazhakkarozhinjangu poyedi
Chettu neerin mannithil puthukaalmo varavaayithaa
Katta methiyedi painkili
Mazhakkarozhinjangu poyedi
Mattuvin chattangaleyennettu paadan neramaayi

Vayalu niraye arivu vilayum
Kathiru koyyan ithile varu nee
Neru paakiya bhoovithil uyiraanu naamathrinjini
Vela cheyyum velayellam poruthi nedidam
Thampiraante kottayaake chithari maarukayay
Paarithil manujanaay uyaruvaan samayamaay
Puthiya sooryanithivite nirayukayaay
Katta methiyedi painkili
Mazhakkarozhinjangu poyedi

Penmayivide perumayaakum puthuvasanthamithrikeyaakum
Naadunarnnathu kandidam nilam tholurumi orukkidam
Manavannoru jaathiyennoru neethi kettitha
Kolakathe komarangal itari veezhukayaay
Vinnithil thaaramaay theliyuvaan neramaay
Puthiya chandrika ozhuki nirayukayaay

Katta methiyedi painkili
Mazhakkarozhinjangu poyedi
Chettu neerin mannithil puthukaalmo varavaayithaa
Language: Malayalam

കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
മാറ്റുവിന്‍ ചട്ടങ്ങളെയെന്നേറ്റു പാടാന്‍ നേരമായി

വയലു നിറയെ അറിവു വിളയും
കതിരു കൊയ്യാന്‍ ഇതിലെ വരൂ നീ
നേരു പാകിയ ഭൂവിതില്‍ ഉയിരാണു നാമതറിഞ്ഞനി
വേല ചെയ്യും വേലയെല്ലാം പൊരുതി നേടിടാം
തമ്പിരാന്റെ കോട്ടയാകെ ചിതറി മാറുകയായ്
പാരിതില്‍ മനുജനായ്‌ ഉയരുവാന്‍ സമയമായ്‌
പുതിയ സൂര്യനിതിവിടെ നിറയുകയായ്
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി

പെണ്മയിവിടെ പെരുമയാകും പുതുവസന്തമിതരികെയാകും
നാടുണര്‍ന്നതു കണ്ടിടാം നിലം തോളുരുമ്മി ഒരുക്കിടാം
മാനവന്നൊരു ജാതിയെന്നൊരു നീതി കേട്ടിതാ
കോലകത്തെ കോമരങ്ങള്‍ ഇടറി വീഴുകയായ്‌
വിണ്ണിതില്‍ താരമായ്‌ തെളിയുവാന്‍ നേരമായ്‌
പുതിയ ചന്ദ്രിക ഒഴുകി നിറയുകയായ്

കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
Movie/Album name: Mizhi Thurakkoo
Artists