Thankam Neeyaanenne (Thaazham Poove Ninne)

2025
Lyrics
Language: Malayalam

താഴം പൂവേ നിന്നെ ഏറെ മോഹിച്ചെന്നേ
കാലം പൂത്താലി കോർത്തെന്നേ
തമ്മിൽ ചേർത്തീടുന്നേ
നെഞ്ചിൽ പഞ്ചാരി പൂരമ്മാ
കഞ്ച ബാണ സഞ്ചാരമ്മാ
മഞ്ചു ഹാസമന്ദാരമ്മാ
തോട്ടേ മായാ സിന്ദൂരം
തങ്കം നീയാണെന്നേ മംഗല്യ രാവായെന്നേ
തിങ്കൾ തെല്ലാണെന്നേ ചങ്കാകെ നീയാണെന്നേ
ശംഖിൻ ചേലാണെന്നേ ശിംഖാരിപ്പെണ്ണാണെന്നേ
അഞ്ചി കൊഞ്ചാൻ വന്നെന്നേ

കോലോത്തു നിന്നും തത്തമ്മേ നിലാവത്ത്
മാറത്ത് ചേരാനെത്തുന്നേ ഹേ യേയ്
മായാത്തനാണം മൂത്തെന്നേ കിനാവത്ത്
മുന്നാഴിമുത്തം തന്നെന്നേ
ഉള്ളിലാകെ ഒരോളം ആ ..
തുള്ളി തൂകുന്നേ താളം ആ...
കണ്ണിലാനന്ദ നാളം ആ...
അടൂ പാടൂ ആവോളം
തങ്കം നീയാണെന്നേ മംഗല്യ രാവായെന്നേ
തിങ്കൾ തെല്ലാണെന്നേ ചങ്കാകെ നീയാണെന്നേ
ശംഖിൻ ചേലാണെന്നേ ശിംഖാരിപ്പെണ്ണാണെന്നേ
അഞ്ചി കൊഞ്ചാൻ വന്നെന്നേ
വെരുക്കിൻ്റെ മൂടാണേ ചെറുക്കൻ്റെ ഓണാണേ
ചിരിക്കും നിലാവാണേ ഇനി ഒന്നാണേ
തുടിക്കുന്നതെന്താണേ വിരിക്കുന്നതെന്താണേ
മനത്തിൻ്റെ ഉള്ളാണേ അത് നീയാണേ
തങ്കം നീയാണെന്നേ മംഗല്യ രാവായെന്നേ
തിങ്കൾ തെല്ലാണെന്നേ ചങ്കാകെ നീയാണെന്നേ
ശംഖിൻ ചേലാണെന്നേ ശിംഖാരിപ്പെണ്ണാണെന്നേ
അഞ്ചി കൊഞ്ചാൻ വന്നെന്നേ
Movie/Album name: VaLa - Story of a Bangle
Artists