പൊന്മാനേ എൻ അല്ലിമുളം കൂട്ടിനുള്ളിൽ പോരാം ഞാൻ കൂടില്ല ഞാൻ കുയിലമ്മേ നിന്നോടിഷ്ടം കൂടില്ലെങ്കിൽ മിണ്ടില്ല മിണ്ടില്ല ഞാൻ വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പും വെള്ളിൽ ചിലമ്പുള്ള കാട്ടാറേ നീലാമ്പൽ പൂവിൻ കാതിൽ ചൂളങ്ങൾ മൂളി പൂമാരൻ ചമയുന്നു പൂത്തുമ്പീ നീ ഇന്നെന്നെ കാണും നേരം നാണം കുണുങ്ങുന്നതെന്താണെടീ പെണ്ണേ (പൊന്മാനേ....)
ആ..ആ.ആ..ആ... പാടാനല്ലെൻ തീരാമോഹം കാടിന്റെ സംഗീതം കാതോർക്കുവാൻ ചൂടാനല്ലെൻ ഉള്ളിൽ ദാഹം പൂവിന്റെ ഗീതങ്ങൾ കാതോർക്കുവാൻ പച്ചപ്പുൽ മേട്ടിലെ കൊച്ചരിപ്പൂവിനു ഉമ്മ കൊടുക്കുവാൻ ഒരു മോഹം ഒന്നല്ല നൂറല്ലെൻ ഉള്ളിലൊരായിരം ഈണങ്ങൾ മൂളുന്ന മോഹങ്ങൾ (പൊന്മാനേ....)
കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ പഞ്ചാരമാവിന്റെ പഴമൊന്നു താ അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ ഞാവല്‍പ്പഴത്തിന്റെ ചീളൊന്നു താ മാമലമേലുള്ള കുഞ്ഞൻ സൂര്യനെ കൈ കൊണ്ടു പിടിക്കാൻ ഒരു മോഹം ഓമനമുകിലിന്റെ തേരിൽ കേറി ഓലോലം പായുന്ന മോഹങ്ങൾ (പൊന്മാനേ....)