Madhumazha Pozhiyum

1984
Lyrics
Language: Malayalam

മധു മഴ പൊഴിയും മലരണി വനിയിൽ
നിഴലുകൾ പിണയും തണുവണി കുടിലിൽ
ചേതോഹരീ വ്രീളാവതീ ..... ചേതോഹരീ വ്രീളാവതീ
നീ നിന്റെ ശൃംഗാരഭാവത്താലെന്നുള്ളിൽ
താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ
ആഹഹഹ ..... ലാസ്യമേള...
ഓഹോഹോഹോ ...രാസലീല .....

താനം താനം തന്നനം താന ....
താനം താനം തന്നനം താന ....താനം താനം തന്നനം താന...

തങ്കത്തിങ്കൾ സമം സഖീ എന്നില്‍ നീ ഒഴുകൂ....
തങ്കത്തിങ്കൾ സമം സഖീ എന്നില്‍ നീ ഒഴുകൂ....
സ്വപ്നം പോലെ പുഷ്പം പോലെ എന്നിൽ നീ വിടരൂ ..
ആആ...ആആ..ആആ...എന്നിൽ നീ വിടരൂ ..

മധുമഴ പൊഴിയും മലരണി വനിയിൽ
നിഴലുകൾ പിണയും തണുവണി കുടിലിൽ
ചേതോഹരീ വ്രീളാവതീ ..... ചേതോഹരീ വ്രീളാവതീ
നീ നിന്റെ ശൃംഗാരഭാവത്താലെന്നുള്ളിൽ താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ
ആഹഹഹ ..... ലാസ്യമേള...
ഓഹോഹോഹോ ...രാസലീല .....

പൊന്നിൻ വേണു സമം ഇനിയെൻ ചുണ്ടിന് ചൂടറിയൂ..
ഹർഷം നൽകും വര്ഷം പോലെ എന്നില്‍ നീ നിറയൂ...
ആആ...ആആ..ആആ...എന്നില്‍ നീ നിറയൂ...

മധു മഴ പൊഴിയും മലരണി വനിയിൽ
നിഴലുകൾ പിണയും തണുവണി കുടിലിൽ
ചേതോഹരീ വ്രീളാവതീ ..... ചേതോഹരീ വ്രീളാവതീ
നീ നിന്റെ ശൃംഗാരഭാവത്താലെന്നുള്ളിൽ താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ
ആഹഹഹ ..... ലാസ്യമേള...
ഓഹോഹോഹോ ...രാസലീല .....
Movie/Album name: Paavam Krooran
Artists