കാടുവിട്ടു നാടുകേറീ......കൂടുവിട്ടു കൂടു മാറീ...കുരങ്ങൻ മനുഷ്യനായീ....
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു... ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു...ഈ ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു... കലികാലം പിറന്നപ്പോൾ കാറ്റുമാറി വീശിയപ്പോൾ കാടുവിട്ടു വാനരത്താൻ നാട്ടിൽ വന്നെത്തീ...
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
പകലെല്ലാം ഭക്തനായി...ഹരേ രാമ ഹരേ കൃഷ്ണ.... ഹരേ രാമ ഹരേ കൃഷ്ണ.... പള്ളിയിലും കോവിലിലും...ഓ..ഓ... പകലെല്ലാം ഭക്തനായി പള്ളിയിലും കോവിലിലും പതിവായി പാതിരാവിൽ കള്ളുഷാപ്പിലും..ഉം... പതിവായി പാതിരാവിൽ കള്ളുഷാപ്പിലും പല പല പല കുട്ടിക്കരണങ്ങൾ മറിഞ്ഞവൻ പിടികിട്ടാപ്പുള്ളിയായി കാലം കഴിച്ചൂ...
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ...അവൻ രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ... ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി ഇവനെല്ലാം ചതഞ്ഞരഞ്ഞവസാനിക്കും.... അവസാനിക്കും....
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...