Mele Manathu

2017
Lyrics
Language: Malayalam

മേലേ മാനത്താരോ ആരാരോ
നിറതിങ്കൾ താനോ പാലും തേനും തൂവുന്നാരാരോ
മാറിൽ തിങ്ങും സ്നേഹച്ചൂടിൻ താരാട്ടാലോലം
നീലാംബരി മുത്തേ പൊന്നിൻ തേനേ
തളിരീണകാറ്റിൽ സുഖകരമമരുക നീ

കാതിലാരോ മൂളി കാവലുരുക്കും നീലവിണ്ണിൻ താലോലം
കേവലമീയൊരു ജന്മം കടലോളം കനിവാലേ
കാലിടറാതെൻ താരമായി പൂത്തുലയൂ നീ
അഴകേ വിടരുമുഷസ്സേ
ആരിലുമേറെ ആശകൾ നൽകി പാലൂട്ടാൻ .. താരാട്ടാൻ
മേലേ മാനത്താരോ ആരാരോ
നിറതിങ്കൾ താനോ പാലും തേനും തൂവുന്നാരാരോ

നാവിലേതോ രാഗം കൈതല ചിന്നി പെയ്തു മെല്ലെ താരാട്ടാൻ
ചക്കരമാവിൻ കൊമ്പിൽ കിളിനാദം കളമേളം
മുത്തു പൊഴിക്കും നീലവാനിൻ മുത്താരങ്ങൾ
കുളിരേ മനസ്സിൻ അഴകേ
കാവലുരുക്കാം പാടിയുറക്കാം പാലൂട്ടാം താരാട്ടാം
മേലേ മാനത്താരോ ആരാരോ
നിറതിങ്കൾ താനോ പാലും തേനും തൂവുന്നാരാരോ
മാറിൽ തിങ്ങും സ്നേഹച്ചൂടിൻ താരാട്ടാലോലം
നീലാംബരി മുത്തേ പൊന്നിൻ തേനേ
തളിരീണകാറ്റിൽ സുഖകരമമരുക നീ
Movie/Album name: Chakkaramaavin Kombathu
Artists