Njanundu Neeyundu [M]

2001
Lyrics
Language: English

Njanundu neeyundu nammalumundu
Maanathu kathunna kannonnundu
Kaadinte makkalu vettappandangalu
Pandu chirichu kalichoru mannu

Onnaam churam keri vannappo kandathu
Kunnupolulla maram
Innaa churam keri chennappo kandathu
Vindukeerunna manam
Thenundu thinayundu maanundu mayilundu
Paattundu koothundu choodundu chunaayundu
Niranirayaay kadhayozhukum kazhinja kaalam
Njanundu neyundu.....

Thenadayundu valarnnoru makkade
Thengalu pongi
Venthu neerum swantham manninte maarilo
Nilavili thangi
Thenilla thinayilla maanillamayililla
Paattilla koothilla choodilla chunayilla
Theevizhungunnavar neeri nilkkum puthiya kaalam
Njanundu neeyundu.....
Language: Malayalam

ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ്

ഒന്നാം ചുരം കേറി വന്നപ്പോ കന്റത്
കുന്നുപോലുള്ള മരം
ഇന്നാച്ചുരം കേറിച്ചെന്നപ്പോ കണ്ടത്
വിണ്ടുകീറുന്ന മനം
തേനുണ്ട് തിനയുണ്ട് മാനുണ്ട് മയിലുണ്ട്
പാട്ടുണ്ട് കൂത്തുണ്ട് ചൂടുണ്ട് ചുണയുണ്ട്
നിരനിരയായ് കഥയൊഴുകും കഴിഞ്ഞകാലം
ഞാനുണ്ട് നീയുണ്ട്....

തേനടയുണ്ടുവളര്‍ന്നൊരു മക്കടെ തേങ്ങളുപൊങ്ങി
വെന്തുനീറും സ്വന്തം മണ്ണിന്റെ മാറിലോ
നിലവിളിതങ്ങി
തേനില്ല തിനയില്ല മാനില്ല മയിലില്ല
പാട്ടില്ല കൂത്തില്ല ചൂടില്ല ചുണയില്ല
തീവിഴുങ്ങുന്നവര്‍ നീറിനില്‍ക്കും പുതിയ കാലം
ഞാനുണ്ട് നീയുണ്ട്....
Movie/Album name: Kabani
Artists