കാരിരുമ്പാണി പഴുതുള്ള കൈകളേ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു (കാരിരുമ്പാണി) അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു (കാരിരുമ്പാണി)
പാപം നിഴല്‍ പോലെ കൂടെ വരുന്നു പാപികളാല്‍ ഭൂമി നിറയുന്നു (പാപം ) അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും അപരാധങ്ങള്‍ പൊറുക്കേണമേ അവിടുന്നപരാധങ്ങള്‍ പൊറുക്കണമേ (കാരിരുമ്പാണി)
ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ നിത്യവും മനുഷ്യരെ കാക്കുന്നു (ദുഷ്ടന്മാരുടെ) അന്ധകാരത്തിന്നുള്ളില്‍ വഴിതെറ്റി പിരിയുമ്പോള്‍ അവരെ നയിക്കേണമേ നന്മയില്‍ അവിടുന്നവരെ നയിക്കണമേ (കാരിരുമ്പാണി)