Thottu Poyallo Appooppan

1977
Lyrics
Language: English

Thottupoyallo appooppan thottupoyallo
Kalyaanakkothi pidichu kalichu poyallo
Paavam karangippoyallo karangippoyallo
(thottupoyallo.....)
Thottupoyallo appooppan thottupoyallo

Thonnooru vasantham kanda vayassanappooppan
Nadukuninja pallukozhinja kizhavanappooppan
(thonnooru.....)
Pathinezhin padavil nilkkum sundariyaale
Parinayikkaan vadiyum kuthippaadi vannallo
Thaana thanthana thanthana thanthana thaana
Thaanathanthana thaanathanthana thaana
(thottupoyallo....)

Penninte thanuvil thottaal thalarumappooppan
Kulirukondu panipidichu viraykkumappooppan...
(penninte.....)
Kuzhiyilekku kaalum neettiyirikkumappooppan
Pranayathinte veyilukondu vilarippoyallo
Thaana thanthana thanthana thanthana thaana
Thaanathanthana thaanathanthana thaana
(thottupoyallo.....)
Language: Malayalam

തോറ്റുപോയല്ലോ അപ്പൂപ്പൻ തോറ്റുപോയല്ലോ
കല്യാണക്കൊതിപിടിച്ചു കളിച്ചു പോയല്ലോ
പാവം കറങ്ങിപ്പോയല്ലോ കറങ്ങിപ്പോയല്ലോ
(തോറ്റുപോയല്ലോ....)
തോറ്റുപോയല്ലോ അപ്പൂപ്പൻ തോറ്റുപോയല്ലോ

തൊണ്ണൂറു വസന്തം കണ്ട വയസ്സനപ്പൂപ്പൻ
നടുകുനിഞ്ഞ പല്ലുകൊഴിഞ്ഞ കിഴവനപ്പൂപ്പൻ
(തൊണ്ണൂറു...)
പതിനേഴിൻ പടവിൽ നിൽക്കും സുന്ദരിയാളെ
പരിണയിക്കാൻ വടിയും കുത്തിപ്പാടി വന്നല്ലോ
താന തന്തന തന്തന തന്തന താന
താനതന്തന താനതന്തന താന
(തോറ്റുപോയല്ലോ...)

പെണ്ണിന്റെ തനുവിൽ തൊട്ടാൽ തളരുമപ്പൂപ്പൻ
കുളിരു കൊണ്ട് പനി പിടിച്ച് വിറയ്ക്കുമപ്പൂപ്പൻ
(പെണ്ണിന്റെ...)
കുഴിയിലേക്കു കാലും നീട്ടിയിരിക്കുമപ്പൂപ്പൻ
പ്രണയത്തിന്റെ വെയിലു കൊണ്ട് വിളറിപ്പോയല്ലോ
താന തന്തന തന്തന തന്തന താന
താനതന്തന താനതന്തന താന
(തോറ്റുപോയല്ലോ...)
Movie/Album name: Sreemurukan
Artists