Title Song

2023
Lyrics
Language: Malayalam

പല്ലവി
=====

തിങ്കൾ പോലെ ഈ തെന്നൽ വന്നു ..
തഴുകുന്ന സ്നേഹ മുകിലായി

തിങ്കൾ പോലെ ഈ തെന്നൽ വന്നു ..
പടരുന്നതാരിൽ
മഴയായി..?

മറയുന്നതാര് മണമോ
പറയാതണഞ്ഞ പകലോ

കളിയാടി മാഞ്ഞ നേരം
പടരുന്നോരാർദ്ര മോഹം

അനു പല്ലവി
==========

കാലമാകേ പെയ്തോഴിഞ്ഞു
മനസ്സിൽ പുതു തളിർ വന്നൂ

മോഹവാനം നീരണിഞ്ഞൂ
മഴവിൽ കതിരുകൾ പോലെ
കുഞ്ഞു മണിപ്പൂക്കൾ
ചാഞ്ഞുലയും തീരം
പകലിൻ മിഴിയിതളായി

മഞ്ഞിൽ താനെ തെന്നും
പൊന്നിൻ പൂക്കൾ നാമും
അലിയുന്ന കുളിർ നിമിഷം -

ചരണം
=======

കാവ്യമായുണർന്നലിഞ്ഞ
ഉഷസ്സുകൾ തരളിതമായി

ലോകമാകെ പൂത്തുലഞ്ഞ
കനവുകൾ വസന്തവുമായി.

ഈ നിഴലടർ നീന്തി
കൊഴിയുവതെന്തേ
മധുരത്തിൻ താരകങ്ങൾ
ഏദൻ സ്വപ്നത്തോപ്പിൽ
കണ്ണു പൊത്താം വാവേ
നീ വരൂ മധു മലരേ..
Movie/Album name: Edwinte Naamam (Kurisu)
Artists