ഇളംകാറ്റില്‍ മുളംകാട്ടില്‍ കേട്ടു നിന്‍ രാഗം അനുരാഗം മലര്‍ക്കാവില്‍ വസന്താഗമമായി കിളി പാടി മയിലാടി അരികിലാണു നമ്മള്‍ അകലെയാകിലും അലിയുമെന്‍റെ ജീവനില്‍ വിദൂര താരമായി വിടര്‍ന്നു നീ (കിനാവിന്‍)
തുടം മഞ്ഞിന്‍ നറും ചോലകള്‍ തേടി നിന്‍ താളം പദതാളം ഉണര്‍ന്നാടും താരങ്ങള്‍ ചൊല്ലി നിന്‍ ഗാനം മധുഗാനം തരള മര്‍മരങ്ങള്‍ പ്രണയ മന്ത്രമായി എന്തിനെന്‍റെ മോഹമായി വിലോല ചന്ദ്രിക വളര്‍ന്നു നീ (കിനാവിന്‍)