Swarnamaan kidaave

1998
Lyrics
Language: Malayalam

സ്വർണ്ണമാൻകിടാവേ നീ വരുമോ
വർണ്ണനൂപുരങ്ങൾ നീ തരുമോ
നറുമണി ചാന്തണിയും സന്ധ്യാരാഗം പൂത്തുവോ
പുലർവെയിൽ ചില്ലകളിൽ പാടാൻ
കുയിൽ പാടിയോ
തരിവള കൈകൾ കൊണ്ട് താളം കൊട്ടി
താരാട്ടാൻ വരുമോ
(സ്വർണ്ണമാൻകിടാവേ ....)

പൊന്നമ്പിളി കുമ്പിൾ മെനഞ്ഞിന്നലെ സന്ധ്യയിൽ
മഞ്ഞിൽ നനഞ്ഞെന്നെ തിരഞ്ഞീവഴി വന്നുവോ
പൊന്നാമ്പലും കുഞ്ഞൂയലും ആവണിത്തുമ്പിയും
നിന്നെ കണി കണ്ടും കുളിരുണ്ടും നിന്നുവോ
ഒരു കളിവാക്കുമായ് കളിചിരി കൂടുമായ്
നിറമണിച്ചെപ്പുമായ് നറുമലർച്ചെണ്ടുമായ്
മനസ്സിലെ മൺവീണയിൽ മായാസ്വരം മീട്ടാൻ നീ വരുമോ
(സ്വർണ്ണമാൻകിടാവേ ....)

പൂവാകയിൽ പൂത്തുമ്പികൾ കാവടിയാടിയോ
പൊന്നോളമായ് നിന്നോർമകൾ പൂങ്കൊടി തേടിയോ
കൺപീലിയിൽ കിന്നാരമായ് കിക്കിളി കൂട്ടിയോ
വെൺതൂവലിൽ സിന്ദൂരവും ചായം പൂശിയോ
കുളിർമഴവില്ലുമായ് കളമൊഴിപ്പാട്ടുമായ്
മലരിതൾ തെല്ലുമായ് മണിമുകിൽ ചില്ലുമായ്
മനസ്സിലെ മൺതോണിയിൽ
കാണാത്തീരം തേടാൻ നീ വരുമോ
(സ്വർണ്ണമാൻകിടാവേ ....)
Movie/Album name: Malabaril Ninnoru Manimaaran

Sentence Summary: The 1998 Malayalam film Malabaril Ninnoru Manimaaran revolves around a man from Malabar whose life and relationships are tested by circumstance, with the song serving as a tender moment in the narrative.

Song Credits: Music composed by Berny–Ignatius; lyrics by traditional/folk (lullaby style); sung as a melodious lullaby number.

Musical Style: Soft, gentle lullaby (tharattu paattu) with folk-flavored melody and simple acoustic orchestration.

Raga Details: Not verifiable from available sources.

Key Artists Involved: Composer duo Berny–Ignatius; performed by playback singers of the period (specific vocal credits not reliably documented).

Awards & Recognition: No documented awards for this song.

Scene Context: Picturized as a soothing lullaby sung in an intimate, affectionate setting — a mother/elder soothing a child — fitting the film's emotional, family-oriented moments.


Artists