കാത്തിരുന്ന പക്ഷി ഞാൻ കാടേ കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ നോറ്റിരുന്ന പക്ഷി ഞാൻ കാടേ...മരങ്ങളേ... കാറ്റലഞ്ഞ നാടുകൾ താണ്ടി ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ കാത്തുവച്ചിരിപ്പൂ നീ കാടേ...കിനാവുകൾ...
കാണുന്നൊരുച്ച നേരം നീ തണൽ കാടായി മാറും മായാവനം... നീറുന്നൊരിഷ്ടമെന്നിൽ പൂക്കളായുദിക്കും കുടിലിൻ.. ചില്ല തേടിയെത്തി ഞാൻ നിന്നെ ചാഞ്ഞുലഞ്ഞ കാട്ടിലൂയലാടാൻ കൂട്ടുകാരിലൊപ്പമെൻ കാടേ...മരങ്ങളേ....
സ്വപ്നത്തിലോ സത്യത്തിലോ നീ തീർത്തു തീരാപ്പച്ചപ്പുകൾ ദൃശ്യങ്ങളിൽ ഈണങ്ങളാൽ നെയ്തിട്ടു നീ നിൻ നീർച്ചോലകൾ നീ വിരിപ്പായ്....ഞാനതിൽ ശയിച്ചു നീ നനച്ചു....ഞാൻ കുതിർന്നു നീയാകും കുളിർനീരിൽ നീരായ്....സ്വപ്നം...
കാത്തിരുന്ന പക്ഷി ഞാൻ കാടേ കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ നോറ്റിരുന്ന പക്ഷി ഞാൻ കാടേ..മരങ്ങളേ... ഹേ...കാറ്റലഞ്ഞ നാടുകൾ താണ്ടി ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ കാത്തുവച്ചിരിപ്പൂ നീ കാടേ...കിനാവുകൾ...
നീളുന്നൊരന്തി നേരം നീ നിഴൽ കാടായ് പകർത്തും രാനാടകം ആളും നിലാവിലാകെ പൂവിടും തണുപ്പിൻ തടാകം ചേക്ക തേടിയെത്തി ഞാൻ നിന്നിൽ ചാഞ്ഞൊതുങ്ങിയൊന്നുറങ്ങുവാൻ കൂട്ടുകാരിലൊപ്പമെൻ കാടേ മരങ്ങളേ.....