Oruthari Aasha

2017
Lyrics
Language: Malayalam

ഒരുതരിയാശ തൊടുമാതാശം
അടിമുടിയൊഴുകണ മധുരാവേശം
ആയുസ്സിതിനു വെറുമൊരു ലേശം
ഈയാം പാറ്റ കണക്കൊരു നാശം

കാന്തം റാഞ്ചിയ നീയാം ലോഹം
കടലു കുടിച്ചാൽ തീരാദാഹം
വെറുമൊരു മൺതരിയാണീ ദേഹം
എന്തിനു മനുജാ മാംസള മോഹം

ഇരുളു വിഴുങ്ങുന്നിന്നൊരു പാതി
പുലരിയുറങ്ങു നിൻ മറുപാതി
കൊടുമുടി കയറും നിൻ അനുഭൂതി
ഒടുവിൽ നീയോ നേർത്ത വിഭൂതി

ഒരുതരിയാശ തൊടുമാതാശം
അടിമുടിയൊഴുകണ മധുരാവേശം
ആയുസ്സിതിനു വെറുമൊരു ലേശം
ഈയാം പാറ്റ കണക്കൊരു നാശം
Movie/Album name: Thrissivaperoor Kliptham
Artists