SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Unniganapathiye [Vettaykku Vedante] 1969
Unnigganapathiye vannu varam tharane Vellaayaniyil vaazhum amma bhagavathiye Unnigganapathiye vannu varam tharane Vellaayaniyil vaazhum amma bhagavathiye Thirumala thaan theerathu malakalu than orathu Karimalakalu kadha parayum kaalathaane Vettaykku vedante vesham poondu Kaattil kalikkunna veeraa Kaadilakkiya karumakaa nin Karuna vename hara haraa sivaa Thaa thaa thithathaa Thakkidatharikida Thakkidatharikida thithathaa Malamakal kaattaala mankayaayi Mouliyil peelikal choodi Thiruvudal nalla kari niramaay Shankaran than gowriyothu Vettaykku vedante vesham poondu Thatheyyam thikatheyyam thaaro - elam Thitheyyam thikatheyyam tharo Shambhuvum karivadivaayi - mala Mankayo than pidiyaayi Thumbiyum kombum mulachu - mala- Rambanodothu kalichu Othu kalichu othu kalichu Pathu maasam chennu pettu - oru Challa vayarulla pilla Oru challa vayarulla pilla Unnigganapathiye ennavar per vilichu Pon makanaayithanne valarthivechu Shanmughabhagavaante thambiyaay valarnnoru Thamburaan thante paadam kumbidunnen Njangal kumbidunnen Vechadi vechadi veluthadi marathadi Kaliyedi kaliyedi kaakkaathi Thakkida tharikida thattummel kaliyedi Thathithaka tharo thakrithai Thaka thaka thaka thaka thaa ഉണ്ണിഗ്ഗണപതിയേ വന്നു വരം തരണേ വെള്ളായണിയില്‍ വാഴും അമ്മ ഭഗവതിയേ തിരുമലതാന്‍ തീരത്ത് മലകള് തന്നോരത്ത് കരിമലകള് കഥ പറയും കാലത്താണേ വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു കാട്ടിൽ കളിക്കുന്ന വീരാ കാടിളക്കിയ കരുമകാ നിൻ കരുണ വേണമേ ഹര ഹരാ ശിവാ താതാ തിത്തത്താ താതാ തിത്തത്താ തക്കിടതരികിട തിക്കിടതരികിട തക്കിടതരികിട തിത്തത്താ മലമകൾ കാട്ടാള മങ്കയായി മൗലിയിൽ പീലികൾ ചൂടി തിരുവുടൽ നല്ല കരി നിറമായ് ശങ്കരൻ തൻ ഗൗരിയൊത്തു വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു തത്തെയ്യം തികതെയ്യം താരോ - ഏലം തിത്തെയ്യം തികതെയ്യം താരോ ശംഭുവും കരിവടിവായി - മല മങ്കയോ തൻ പിടിയായി തുമ്പിയും കൊമ്പും മുളച്ചു - മല- രമ്പനോടൊത്തു കളിച്ചു ഒത്തുകളിച്ചു, ഒത്തുകളിച്ചു പത്തു മാസം ചെന്നു പെറ്റു - ഒരു ചള്ള വയറുള്ള പിള്ള ഒരു ചള്ളവയറുള്ള പിള്ള ഉണ്ണിഗ്ഗണപതിയേ എന്നവർ പേർ വിളിച്ചു പൊന്മകനായിത്തന്നെ വളർത്തിവെച്ചു ഷണ്മുഖഭഗവാന്റെ തമ്പിയായ് വളർന്നൊരു തമ്പുരാൻ തന്റെ പാദം കുമ്പിടുന്നേൻ ഞങ്ങള്‍ കുമ്പിടുന്നേന്‍ വെച്ചടി വെച്ചടി വെളുത്തടി മരത്തടി കളിയെടി കളിയെടി കാക്കാത്തി തക്കിട തരികിട തട്ടുമ്മേൽ കളിയെടി താ തിത്തക താരോ തകൃതൈ തക തക തക തക താ
Movie/Album name: Kallichellamma
Artists