ആറ്റിലാനച്ചന്തം ചിന്തും ആറന്മുളയോടം
കാറ്റിൽ വഞ്ചിപ്പാട്ടിൽ നീന്തും ആറന്മുളയോടം (2)
പമ്പാനദിപ്പെണ്ണേ നിന്റെ ഉത്രട്ടാതി ചിത്രതോണി (2)
കൂമ്പത്തൊരു നയമ്പിടാൻ പൊന്നേ പോന്നീടാം
ഞാൻ തന്നെ പോന്നിടാം
(ആറ്റിലാനച്ചന്തം......)
തിരുവോണത്തോണിയുടെ മേള കണ്ട്
തീരങ്ങൾ തകതെയ്തോം പാടീടുമ്പോൾ (2)
ഓളത്തിൽ താളത്തിൽ തോളത്തു വെച്ചെന്റെ
ഓടം പോലങ്ങയെ ഓമനിക്കാം പള്ളി-
യോടം പോലങ്ങയെ ഓമനിക്കാം
(ആറ്റിലാനച്ചന്തം......)
തെയ്യാരെ തെയ്യാ തെയ്യ തെയ്യ തെയ്യ
തെയ്യാരെ തെയ്യാ ഹൊയ്യാ (2)
തെയ്യം തിന താനോ തെയ്യത്തോം
തെയ്യംതിന തെയ്യംതിന തെയ്യംതിന തെയ്യംതിന
ഓ...ഓ...ഓ... ഓ...ഓ...ഓ...
ആറുമുളയേറും ഭഗവാനേ
അണിയോടം ഏറ്റി ഞാൻ വന്നീടുമ്പോൾ (2)
കാമിച്ച ദേവനെ കാണാൻ കഴിഞ്ഞതിൽ
കരളുരുക്കീടുന്നു വള്ളസദ്യ എന്റെ
കരളുരുക്കീടുന്നു വള്ളസദ്യ
(ആറ്റിലാനച്ചന്തം......)
Movie/Album name: Oru Panchathanthram Kadha
Artists