Pushpangal

1978
Lyrics
Language: English

Pushppangalarppikkum njangalude manassinte
Poomukhatirikkunna manivilakke
Karakavinjozhukunna vaalsallyanidhikku
Pirannaalil janmadinaashamsakal
Thirunaalil janmadinaashamsakal...

Snehathin paryaayamaanachan
Njangalkkeeshanum ammayumaanachan
Punchirikkaarillenkilum njangale chirippikkaan
Thapam cheyyum njangadachan....
Pushppangalarppikkum njangalude manassinte
Poomukhatirikkunna manivilakke...
Poomukhatirikkunna manivilakke..

Naa na naa|naa na naa|naa na naa

Omanikkaan achanomanakal njangal
Oro chumalilum bhaarangal
Achante sampaadyam nammalellaam
Achanu sammaanam nammalellaam
Pushppangalarppikkum njangalude manassinte
Poomukhatirikkunna manivilakke...

Achante ashrukkal njangal thudaykkum
Athaani ee naalu kaikalorukkum
Pushppangalarppikkum njangalude manassinte
Poomukhatirikkunna manivilakke
Karakavinjozhukunna vaalsallyanidhikku
Pirannaalil janmadinaashamsakal
Thirunaalil janmadinaashamsakal...
Language: Malayalam

പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
കരകവിഞ്ഞൊഴുകുന്ന വാത്സല്യനിധിക്കു്
തിരുന്നാളില്‍ ജന്മദിനാശംസകള്‍
തിരുനാളില്‍ ജന്മദിനാശംസകള്‍

സ്നേഹത്തിന്‍ പര്യായമാണച്ഛന്‍
ഞങ്ങള്‍ക്കീശനും അമ്മയുമാണച്ഛന്‍
പുഞ്ചിരിക്കാറില്ലെങ്കിലും ഞങ്ങളെ
ചിരിപ്പിക്കാന്‍ തപം ചെയ്യും ഞങ്ങടച്ഛന്‍
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ

നാ ന നാ|നാ ന നാ|നാ ന നാ

ഓമനിക്കാന്‍ അച്ഛനോമനകള്‍ ഞങ്ങള്‍
ഓരോ ചുമലിലും ഭാരങ്ങള്‍
അച്ഛന്റെ സമ്പാദ്യം നമ്മളെല്ലാം
അച്ഛനു സമ്മാനം നമ്മളെല്ലാം
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ

അച്ഛന്റെ അശ്രുക്കള്‍ ഞങ്ങള്‍ തുടയ്ക്കും
അത്താണി ഈ നാലു കൈകളൊരുക്കും
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
കരകവിഞ്ഞൊഴുകുന്ന വാത്സല്യനിധിക്കു്
തിരുന്നാളില്‍ ജന്മദിനാശംസകള്‍
തിരുനാളില്‍ ജന്മദിനാശംസകള്‍
Movie/Album name: Viswaroopam
Artists