ആ...ആ..ആ..അഹഹഹ ..ആ..ആ.. പ്രിയനേ ഞാൻ പാടാം .... മധുരം നിറന്നൊരീ ഗാനം പ്രിയനേ ഞാൻ പാടാം .... മധുരം നിറന്നൊരീ ഗാനം പ്രണയാതുരമാം വനവീഥികളിൽ പൊഴിയാനറിയാതൊരു മാധവമായ്.. പ്രിയനേ നീ കേൾക്കൂ...... മനസ്സിൻ മനോഹര ഗീതം...
നിൻ നടയിൽ തിരിയായ് തെളിയും വരഗായികയാമെൻ ഭാവനകൾ നിന്നിലെ നിന്നെ തേടിയെത്തും അകലാനറിയാമെൻ പൂമിഴികൾ വരും നാളുകളിൽ നിൻ ശ്രീപദങ്ങൾ അഭയം അരുളും ദാസിക ഞാൻ.. വിദുരയായ് നിന്നെ കാത്തിരിക്കാം ഞാൻ... ഇനിയൻറെ ജന്മം നിനക്കു നൽകാം... (പ്രിയനേ....)