മിഴികളിൽ മൗനമോടെ എന്റെയുള്ളിൽ നീയും പെയ്തലിഞ്ഞുവോ കനവതിലെന്റെ ചാരെയായി നിന്നു നീയും പെയ്തലിഞ്ഞുവോ പെയ്തലിഞ്ഞുവോ.... നൂറു പൊൻതിരികൾ കാത്തു വെച്ചു മിഴി തൂകി നിന്നു വരികിൽ നീ ദേവരാഗമായ് കാതിൽ മൂളുമൊരു കുഞ്ഞു തെന്നലായ് നീ (2) പെയ്തലിഞ്ഞുവോ..
ഇളവെയിലായ് ചിരി തൂകവേ മധു നുകരും തേൻവണ്ടു പോൽ മൂകരാഗമായ് മുന്നിൽ നില്പൂ നീ മോഹമെന്നിലായ് തഴുകാം നിന്നെ പിന്നിലെന്നെയും നിന്നിൽ നിന്നെയും ഒന്നു പോലൊന്നു കാണുവാൻ (2) (മിഴികളിൽ...)
ഇമകളിലായ് കുളിരേകി നീ കുളിരേകി നീ തളിർ ഹൃദയം ഈറൻ സന്ധ്യയിൽ സന്ധ്യയിൽ അരികിലായ് ശ്രുതി മീട്ടുമോ പൊൻ വീണയായ് നീ ഇന്നെന്നിൽ രാഗമായ് മൃദുതാളമായ് ഇന്നെന്നിലായ് ചായുമോ (2) (മിഴികളിൽ...)