ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ (ശ്രീമഹാദേവന്റെ..) കാഞ്ചീപുരം പോയി തപം ചെയ്ത നേരം ദേവന്‍ മാപ്പേകിയോ.... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ....
അസുരന്മാരോടു് അങ്കം ജയിച്ച ദുർഗ്ഗേ രജസീ ഉമേ ഭവാനീ...(അസുരന്മാരോടു്...) ആരൊക്കെ അങ്കത്തില്‍ പിന്തുണച്ചു ആരാരിന്നു വലംകൈയ്യായി ദേവീ പറയൂ....ദേവനല്ലേ വാമദേവനല്ലേ... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ....
ശിവജടയില്‍ വീണു ഗംഗാദേവി എഴാഴിയായ് ഒഴുകിയപ്പോള്‍ (ശിവജടയില്‍ ...) പതിവുപോല്‍ പോയങ്ങു തിരുതാളി തേച്ചു നീ കൊതിതീരുംവരെ നീരാടിയോ.... പറയൂ ദേവീ കരുണാമയീ...... ഹൈമവതേശ്വരി നീ...(പറയൂ ...) ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ....
ജഹ്നുമഹര്‍ഷിയുടെ യാഗാഗ്നി ശാലയില്‍ തപസ്സു മുടക്കിയ മന്ദാകിനീ....(ജഹ്നുമഹര്‍ഷിയുടെ..) പാനം ചെയ്തങ്ങു നിർജ്ജലമാക്കി വേദനിച്ചോ നിന്റെ മനം ഒരുനാള്‍ ജഹ്നുവേ നീയന്നു ശപിച്ചിരുന്നോ മനസ്സാ ശപിച്ചിരുന്നോ.......(ജഹ്നുവേ...) കാഞ്ചീപുരം പോയി തപം ചെയ്ത നേരം ദേവന്‍ മാപ്പേകിയോ.... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ....