Kurumozhi mullakal thaalamenthumee Alarshara mandapathil Oh...naru thiri pole nee theliyuu En anuraagamaam man vilakkil... Innolam peyyaatha kaarmukil maalakal Vinnoram chaayunnu thornnozhiyaan... (minnaaminungin vettam...)
Language: Malayalam
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായ് കണ്ണിൽ കണ്ണിൽ നാം കാണും നേരത്തു് കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ്... ഓ...ഓ...ഓ...ഓ... മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായ്....
ഒരുപിടി പൂവുമായ് കാത്തു നിന്നിതാ തൊടിയിലെ പൊന്നരളി... ഓ...കുളി കഴിഞ്ഞെത്തും കാമിനി നിൻ വാർമുടിപ്പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവൊന്നും പൂവല്ല മണ്ണിന്റെ താരുണ്യപ്പൂവനമേ.... (മിന്നാമിനുങ്ങിൻ വെട്ടം...)
കുറുമൊഴിമുല്ലകൾ താലമേന്തുമീ അലർശരമണ്ഡപത്തിൽ ഓ...നറുതിരി പോലെ നീ തെളിയൂ എൻ അനുരാഗമാം മൺവിളക്കിൽ... ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ... (മിന്നാമിനുങ്ങിൻ വെട്ടം...)