Kunnolam Muthu Perukki

2015
Lyrics
Language: Malayalam

കുന്നോളം മുത്ത്‌ പെറുക്കി
കണ്ണാടി ചെപ്പു നിറച്ച്
മാനത്തുള്ളോരു തട്ടാരിന്നൊരു
മഴവില്ലുണ്ടാക്കി
അത്തറ്റവുമെത്തീലാ
ഇത്തറ്റവുമെത്തീലാ
അന്തി താരകങ്ങള്‍ പാല്‍ചിരിപ്പൂ
നീട്ടി നില്‍ക്കുമ്പോള്‍
ദൂരെ പൊന്നുരുക്കി തൊങ്ങലിട്ടു
പൊന്‍ വെയിലൊളി നാളം
വാനില്‍ നീല മേഘം പീലി നീര്‍ത്തി
പന്തലൊരുക്കാനായ്‌

പിന്നെ നിലാവിന്‍ നാട്ടില്‍ നിന്നായ്
തിളങ്ങും വെണ്ണ കല്ലാലെ കണ്ണാടി
ചുമരൊന്നുണ്ടാക്കി
തട്ടരാശകള്‍ക്കെല്ലാം ചായം ചാര്‍ത്തി നിന്നപ്പോള്‍
മാനത്തെ കൊട്ടാരം മിന്നി തിളങ്ങി
ദൂരെ പൊന്നുരുക്കി തൊങ്ങലിട്ടു
പൊന്‍ വെയിലൊളി നാളം
വാനില്‍ നീല മേഘം പീലി നീര്‍ത്തി
പന്തലൊരുക്കാനായ്‌

താഴും തഴുതുമുള്ള വാതില്‍ പണിതൊരുക്കാന്‍
ഏതേതോ തച്ചന്മാര്‍ രാവും പകലാക്കി
മേലെ കാര്‍മുകില്‍ പെയ്യും താളം താഴെ വന്നപ്പോള്‍
മാനത്തെ കൊട്ടാരം മാഞ്ഞേ പോയല്ലോ
ദൂരെ പൊന്നുരുക്കി തൊങ്ങലിട്ടു
പൊന്‍ വെയിലൊളി നാളം
വാനില്‍ നീല മേഘം പീലി നീര്‍ത്തി
പന്തലൊരുക്കാനായ്‌
Movie/Album name: Rameshan Avadhiyilaanu
Artists