Kayalirambilu

2017
Lyrics
Language: Malayalam

കായലിറമ്പിലു ചാഞ്ഞ കൊമ്പിലു കാത്തിരിക്കണു പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ നോക്കിയിരിക്കണതെന്താണ്
കൊത്തിയല്ലാ ഒന്നു മീനിനെ തഞ്ചത്തിൽ മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ടു ചങ്കിലെ കായലിൽ ഇട്ടു വളർത്താൻ കൊതിയാണ്

കുടിനീരു കിട്ടാത്ത കൊച്ചുതുരുത്തിലെ പൈപ്പിൻ ചോട്ടിലു നിക്കുമ്പം
ഒരിറ്റു തുള്ളിക്കാശിച്ച നെഞ്ചിലു പെയ്തൊരു തേന്മഴ നീയാണ്

താറാവിൻ കൂട്ടം കുണുങ്ങിയെറങ്ങുമ്പം കാണാനെന്തൊരു ചേലാണ്
കൂട്ടത്തിൽ നിന്നു ഞാൻ കണ്ടുപിടിച്ചൊരു വെള്ളിയരയന്നം നീയാണ്

പുലരുമ്പത്തൊട്ടെന്റെ വീടിന്റെ വാതുക്കെ കാത്തതു നിന്റെ മുഖമാണ്
മാനത്തു മൂവന്തിച്ചായമടിച്ചു വരച്ചത് നിന്റെ പടമാണ്

വെണ്ണിലാവ് കുമ്മായം പൂശണ നേരത്ത് കായലിൽ അമ്പിളിത്തോണിയില്
അക്കരെയിക്കരെ നിന്നെയും കൊണ്ട് തുഴഞ്ഞു നടക്കാൻ കൊതിയാണ്

കായലിറമ്പിലു ചാഞ്ഞ കൊമ്പിലു കാത്തിരിക്കണു പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ നോക്കിയിരിക്കണതെന്താണ്
കൊത്തിയല്ലാ ഒന്നു മീനിനെ തഞ്ചത്തിൽ മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ടു ചങ്കിലെ കായലിൽ ഇട്ടു വളർത്താൻ കൊതിയാണ്
Movie/Album name: Pipin Chuvattile Pranayam
Artists