Thullimazha Vellam

2018
Lyrics
Language: English

Thullimazha vellam thenniyozhukumpol
Konchumila randum mungi neeraadi
Ilamaavin kompil kaattathoonjaalaadi
Mukiloram chennu thodaanaay
En pirake vaa vaa kanmaniye
Thullimazha vellam thenniyozhukumpol
Konchumila randum mungi neeraadi

Pavizhamani thoovum muttathu
Mazha nanayanamonnaake
Chirakukalil pulakam neyyenam
Mazha thorum nerathonnini naam
Mizhi nirayana swapnangal
Kandidaan arikilu vannaatte
Kaivalakalonnaay chernnu konchidunna
Chirimelam kelkkaaraay
Ennumoru koottaay piriyaathe
Ullilariyunnuu sangeetham

Panimalarukal viriyum nerathu
Pularoliyude pinnaale
Iruvarumoru kathiraay pokenam
Idiminnal vallikal kondini naam
Koralaaram kettande vinnilum pokaam vannaatte
Kaalthalakalonnaay chernnu
Thanchidunna maninaadam kelkkaaraay
Minnumoru manjin thullikalaay
Nenchilaniyunnuu unmaadam

Thullimazha vellam thenniyozhukumpol
Konchumila randum mungi neeraadi
Ilamaavin kompil kaattathoonjaalaadi
Mukiloram chennu thodaanaay
En pirake vaa vaa kanmaniye
Language: Malayalam

തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി
ഇളമാവിൻ കൊമ്പിൽ കാറ്റത്തൂഞ്ഞാലാടി
മുകിലോരം ചെന്നു തൊടാനായ്
എൻ പിറകെ വാ വാ കൺമണിയേ
തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി

പവിഴമണി തൂവും മുറ്റത്ത്
മഴ നനയണമൊന്നാകെ
ചിറകുകളിൽ പുളകം നെയ്യേണം
മഴ തോരും നേരത്തൊന്നിനി നാം
മിഴി നിറയണ സ്വപ്നങ്ങൾ
കണ്ടിടാനരികില് വന്നാട്ടെ
കൈവളകളൊന്നായ് ചേർന്നു കൊഞ്ചിടുന്ന
ചിരിമേളം കേൾക്കാറായ്
എന്നുമൊരു കൂട്ടായ് പിരിയാതെ
ഉള്ളിലറിയുന്നൂ സംഗീതം

പനിമലരുകൾ വിരിയും നേരത്ത്
പുലരൊളിയുടെ പിന്നാലെ
ഇരുവരുമൊരു കതിരായ് പോകേണം
ഇടിമിന്നൽ വള്ളികൾ കൊണ്ടിനി നാം
കൊരലാരം കെട്ടണ്ടേ വിണ്ണിലും പോകാം വന്നാട്ടെ
കാൽത്തളകളൊന്നായ് ചേർന്നു
തഞ്ചിടുന്ന മണിനാദം കേൾക്കാറായ്
മിന്നുമൊരു മഞ്ഞിൻ തുള്ളികളായ്
നെഞ്ചിലണിയുന്നൂ ഉന്മാദം

തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി
ഇളമാവിൻ കൊമ്പിൽ കാറ്റത്തൂഞ്ഞാലാടി
മുകിലോരം ചെന്നു തൊടാനായ്
എൻ പിറകെ വാ വാ കൺമണിയേ
Movie/Album name: Ennalum Sharath
Artists