കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നുചൊല്ലി നിന്നെയിഷ്ടമായ്.... എന്തൊരിഷ്ടമായ്.... കാതൽ കവിതയൊന്നു മൂളി തീരാക്കനവിലൂയലാടി എന്തൊരിഷ്ടമായ്.... നിന്നെയിഷ്ടമായ്....
ഹേയ്...പട്ടംപോലെ...കാറ്റിൽ പാറി ഇഷ്ടംപോലെ വാനിൽ നീന്തി... പട്ടംപോലെ...കാറ്റിൽ പാറി ഇഷ്ടം പോലെ വാനിൽ നീന്തി... ആരും കാണാതെ... കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നുചൊല്ലി നിന്നെയിഷ്ടമായ്.... എന്തൊരിഷ്ടമായ്....
ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം സ്നേഹമേറിവന്ന നേരം ദൂരെ മാഞ്ഞുപോയി ദൂരം ചാരെയായി രണ്ടു തീരം എന്തൊരിഷ്ടമായ് വീണ്ടും... എന്തൊരിഷ്ടമായീ.... (പട്ടംപോലെ.....) (കണ്ണിൽ കണ്ണിലൊന്നു...)