Karalinte Koottile Ammakkili

2013
Lyrics
Language: English

Karalinte koottile ammakkili enne
Kaivittu parannakalumpol
Nenchile jeeva swaasametho
Praanante koottilerumpol
Engane njaanurangum ini
Engane njaanunarum
Karalinte koottile ammakkilee....

Karinja thoovalukal thazhuki thazhuki
Punchiri chirakaay viruthi njaan
Oru pidi kanavine thalirila thanalil
Oru padinaalaay valarthi njaan
Manushyabandham mathaandha raavin
Irulil marachavare ningalkkente
Manassil pookkum ushassukal kaanaan kannille..
Snehathinathirukalundo mannil
Karunaykku mathilikalundo
Karalinte koottile ammakkilee...

Nin ayalkkaaranennum ninneppole-
Yennothiya kaarunyapporulevide
Kshamiykkunnavante koode allaahuvunde-
Nnothiya maanava mathamevide
Dharmmamakhilamupekshichennil abhayam thedoo nee
Ninakku njanundennaay mozhinja geethaasaaramevide
Snehathinathirukalundo mannil
Karunaykku mathilikalundo
(karalinte koottile ammakkili)
Language: Malayalam

കരളിന്റെ കൂട്ടിലെ അമ്മക്കിളി എന്നെ
കൈവിട്ടു പറന്നകലുമ്പോള്‍
നെഞ്ചിലെ ജീവശ്വാസമേതോ
പ്രാണന്റെ കൂട്ടിലേറുമ്പോള്‍
എങ്ങനെ ഞാനുറങ്ങും ഇനി
എങ്ങനെ ഞാനുണരും
കരളിന്റെ കൂട്ടിലെ അമ്മക്കിളീ...

കരിഞ്ഞ തൂവലുകള്‍ തഴുകി തഴുകി
പുഞ്ചിരിച്ചിറകായ് വിരുത്തി ഞാന്‍
ഒരു പിടി കനവിനെ തളിരിലത്തണലില്‍
ഒരു പടിനാളായ് വളര്‍ത്തി ഞാന്‍
മനുഷ്യബന്ധം മതാന്ധരാവിന്‍
ഇരുളില്‍ മറച്ചവരേ നിങ്ങള്‍ക്കെന്റെ
മനസ്സില്‍ പൂക്കും ഉഷസ്സുകള്‍ കാണാന്‍ കണ്ണില്ലേ
സ്നേഹത്തിനതിരുകളുണ്ടോ മണ്ണില്‍
കരുണയ്ക്കു മതിലുകളുണ്ടോ
കരളിന്റെ കൂട്ടിലെ അമ്മക്കിളീ...

നിന്‍ അയല്‍ക്കാരനെന്നും നിന്നെപ്പോലെ-
യെന്നോതിയ കാരുണ്യപ്പൊരുളെവിടെ
ക്ഷമിയ്ക്കുന്നവന്റെ കൂടെ അള്ളാഹുവുണ്ടെ-
ന്നോതിയ മാനവമതമെവിടെ
ധര്‍മ്മമഖിലമുപേക്ഷിച്ചെന്നില്‍ അഭയം തേടൂ നീ
നിനക്കു ഞാനുണ്ടെന്നായ് മൊഴിഞ്ഞ ഗീതാസാരമെവിടെ
സ്നേഹത്തിനതിരുകളുണ്ടോ മണ്ണില്‍
കരുണയ്ക്കു മതിലുകളുണ്ടോ
(കരളിന്റെ കൂട്ടിലെ അമ്മക്കിളി)
Movie/Album name: Thanichalla Njan
Artists