പൂവല്ലിക്കാവില്‍ പൂജാമല്ലിച്ചോട്ടില്‍ ആയിരം നാളായി നിന്നെ കരളുരുകി തേടുന്നു ഞാന്‍ ഏറേ ദൂരേ അങ്ങേകയായി നീ ഞാനിങ്ങു കേഴുന്നു വേഴാമ്പല്‍ പോലേ ഓര്‍മ്മകളായി മാറുന്നു നീ (പൂവല്ലിക്കാവില്‍ )
അന്നാദ്യമായി നീ മിഴി കൊണ്ടു മൊഴിഞ്ഞോ- രനുരാഗക്കഥയോര്‍മ്മയില്ലേ (2) ഒരുമാത്ര പോലും പിരിയില്ലയെന്നെന്‍ മറുവാക്കു നിനക്കോര്‍മ്മയില്ലേ നീയിന്നെവിടേ എങ്ങാണു നീയെങ്കിലും പിന്‍നിഴലായി അണയുന്നു ഞാന്‍ (പൂവല്ലിക്കാവില്‍)
കനവിന്‍റെ മഴവില്‍ത്തോണിയില്‍ നാം മറുതീരം കടന്നേറിയില്ലേ (2) മിണ്ടാതേ നിയ്യെന്‍വിരല്‍ത്തുമ്പില്‍ നിന്നും വഴിമാറിയെങ്ങോട്ടു പോയി നീ തേങ്ങുകയോ കേള്‍ക്കാതെയറിയുന്നു ഞാന്‍ ഓ ആമഴയായി ഇടറും സ്വരം (പൂവല്ലിക്കാവില്‍)