Peraattin Karayilekkoru

1973
Lyrics
Language: English

Peraattin karayilekkoru theertha yathra
Keralathile mannilekkoru theertha yathra
Kaalamaadi shankaranu kalithottil nirmicha
Kaaladippuzha kadavilekkoru theerthayathra

Sindhu gamga samathalangaliloode
Dandakaaranyangal than naduviloode
Srumgeri madhangal kandu bodhivrikshathanalu kandu
Sahyante mathilakathu njangal varunnu

Sarva matha poymukhangalum neekki
Sathyamam thejassinteyurava thedi
Srumgaara kara thodaatha kaaladiyile mannilekku
Soundarya lahari paadi njangal varunnu

Poonoolin chuttazhichu maatti
Poorva vedanthangale kada puzhakki
Adwaitha darshanamee bharathathe padippichoraadyathe
Gurukulathil njangal varunnu
Language: Malayalam

പേരാറ്റിന്‍ കരയിലേക്കൊരു തീര്‍ഥയാത്ര
കേരളത്തിലെ മണ്ണീലേക്കൊരു തീര്‍ഥയാത്ര
കാലമാദിശങ്കരന്നു കളിത്തൊട്ടില്‍ നിര്‍മ്മിച്ച
കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ഥയാത്ര

സിന്ധുഗംഗാസമതലങ്ങളിലൂടെ
ദണ്ഡകാരണ്യങ്ങള്‍തന്‍ നടുവിലൂടെ
ശൃംഗേരിമഠങ്ങള്‍ കണ്ടു ബോധിവൃക്ഷത്തണലുകണ്ടു
സഹ്യന്റെ മതിലകത്തു ഞങ്ങള്‍വരുന്നു

സര്‍വമതപ്പൊയ്മുഖങ്ങളും നീക്കി
സത്യമാം തേജസ്സിന്റെയുറവ തേടി
ശൃംഗാരക്കറതൊടാത്ത കാലടിയിലെ മണ്ണിലേക്കു
സൌന്ദര്യലഹരി പാടി ഞങ്ങള്‍ വരുന്നു

പൂണൂലിന്‍ ചുറ്റഴിച്ചു മാറ്റി
പൂര്‍വവേദാന്തങ്ങളെ കടപുഴക്കി
അദ്വൈത ദര്‍ശനമീ ഭാരതത്തെ പഠിപ്പിച്ചൊരാദ്യത്തെ
ഗുരുകുലത്തില്‍ ഞങ്ങള്‍ വരുന്നു
Movie/Album name: Darshanam
Artists