Thaarakale

1988
Lyrics
Language: Malayalam

താരകളേ നിങ്ങള്‍ കാവല്‍ നില്‍ക്കൂ
താരുകളേ തല താഴ്ത്തി നില്‍ക്കൂ
ആര്‍ദ്രമധുരമാം സ്വാന്ത്വനമേല്‍ക്കാത്തൊരാത്മാവിന്‍
തേങ്ങലുണ്ടിവിടെ....
ആറിത്തണുക്കാത്ത നൊമ്പരം പേറിടും
ഈറന്‍ മിഴികള്‍ ഉണ്ടിവിടെ
നീലനിശൂന്യതേ നീയേറ്റു വാങ്ങുക
നീറിപ്പുകയുന്ന ബാഷ്പബിന്ദു....
സ്നേഹത്തിന്‍ ബാഷ്പബിന്ദു....
സ്നേഹത്തിന്‍ ബാഷ്പബിന്ദു...
Movie/Album name: Aaranyakam
Artists