ഇവിടെ തേരു നിര്‍ത്താതെ ഇതുവഴി ഒന്നിറങ്ങാതെ.. എനിയ്ക്കൊരു പൂ തരാതെന്തേ പോയ് പോയ് പൂക്കാലം.. ഋതുകന്യകേ നീ മറ്റൊരു പൂക്കാലം.. അകലെ സാഗര തിരകള്‍.. അവയില്‍ വൈഢൂര്യമണികള്‍.. തിരകളില്‍ തിരു മുത്തു വിതച്ചതാര് താരകദ്വീപിലെ കിന്നരന്മാര്‍.. അകലെ സാഗര തിരകള്‍..
ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍ ഒരു പിടി മുത്തെറിയാതെ.. മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാര്‍.. ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം.. ഹൃദയം പൂത്തതു മിഴികള്‍.. അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍ നിറമുള്ള യുവത്വത്തിനെന്തഴക്... നിന്റെ വികാരത്തിന്‍ നൂറഴക്..... ഹൃദയം പൂത്തതു മിഴികള്‍..
ചിരിയ്ക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍ വാ.. വാ.. വിശ്വശില്‍പ്പി... പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി...