ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര മൂർത്തിയേതെന്നറിയാത്ത കൊടും തപസ്യ തളർന്നാലും വീഴാത്ത തപസ്വിനി നീ ഇനിയെങ്ങാണിനിയെങ്ങാണീ യാത്ര (ക്ഷേത്രമേതെന്നറിയാത്ത)
വ്യർത്ഥമാം സ്വപ്നങ്ങൾ നിൻ വഴിയിൽ - ജീർണ്ണ സത്രങ്ങൾ പോലെ തെളിയുമ്പോൾ തീരാത്ത ദുഃഖത്തിൻ മാറാപ്പിൽ തല വെച്ചു നീ നിന്റെ രാത്രികൾ ചിലവഴിക്കും (ക്ഷേത്രമേതെന്നറിയാത്ത)
കയ്യിൽ നീയേന്തുന്ന ജപമാല - ആരും കാണാതെ നീയൊഴുക്കും ബാഷ്പധാര പിന്നിൽ ശൂന്യത മുന്നിലും ശൂന്യത പിന്നിൽ ശൂന്യത മുന്നിലും ശൂന്യത നടുവിൽ ജീവിതമാം പ്രഹേളിക (ക്ഷേത്രമേതെന്നറിയാത്ത)