താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ് കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ് പതിവായി പോയൊരു വഴിയിൽ പറയാതെ കരുതിയ മൊഴികൾ ഉതിരാതെ ഉലയും മോഹവല്ലിയിലൂയലാടുമ്പോൾ താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ് കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
അകലേ നിറസന്ധ്യകൾ പൂക്കുമ്പോൾ അരികേ നീ മഴവില്ലണിയുമ്പോൾ മണി മാമയിലാടും താഴ്‌വര മഞ്ഞിൽ മൂടുമ്പോൾ ഇരു മാനസവനിയിൽ കോകിലകൂജനം ഉണരുമ്പോൾ അറിയാതെ നമ്മിലണിഞ്ഞിണ ചേരും രാഗങ്ങൾ അതിലൂടെ നിമ്മിലുണർന്നനുരാഗ പൂക്കാലം താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ് കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
പ്രിയതേ ലയവേദികൾ ഉണരുമ്പോൾ വരദേ സ്വര മംഗള ദീപവുമായ് കണി കണ്ടുണരാനായ് എൻ നിഴലായ് നീ കൂടുമ്പോൾ ഇണ നീട്ടിയ തംബുരു മീട്ടിയ വീഥിയിലമരുമ്പോൾ പൊലിയാതെ നമ്മിലലിഞ്ഞിണമൂടും ഈണങ്ങൾ പൊഴിയാതെ നമ്മിലിണങ്ങി മയങ്ങിയ മോഹങ്ങൾ താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ് കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ് പതിവായി പോയൊരു വഴിയിൽ പറയാതെ കരുതിയ മൊഴികൾ ഉതിരാതെ ഉലയും മോഹവല്ലിയിലൂയലാടുമ്പോൾ താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ് കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്