ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം... മിഴികളിലൊരു ചിരി എഴുതാം വഴികളില്‍ തണല്‍ മരമാകാം... ഇരുകോണില്‍ നിന്നും ഇലപോലെ നമ്മള്‍ തെളിനീരില്‍ മെല്ലേ.... അലകളിലൊഴുകി വന്നിനിയരികേ.... ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം... മിഴികളിലൊരു ചിരി എഴുതാം വഴികളില്‍ തണല്‍ മരമാകാം...
പുലരൊളിയുടെ പുടവകളണിയണ വനനിരയുടെ താഴ്വാരം.... ഒരു കിളിയുടെ ചിറകടി നിറയണ മധുരിതമിരു കാതോരം.... മൂവന്തിയോളം നീ ഒരുമിച്ചു കൂടെ ജീവന്റെ ഉള്‍പ്പൂവില്‍ നറുമഞ്ഞു പോലെ പറയാനാകാതെ അകതാരില്‍ താനേ നിറയുന്നു എന്തോ ഇരുവരുമൊരുമൊഴി തിരയുകയോ.... ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം... മിഴികളിലൊരു ചിരി എഴുതാം വഴികളില്‍ തണല്‍ മരമാകാം...
വനനദിയുടെ പുതിയൊരു കരവഴി സ്വയമൊഴുകുകയല്ലേ നാം... മിഴിയോടു മിഴി തുഴയണ വഴികളില്‍ കനവുകളുടെ ചങ്ങാടം... ഏകാന്തമീയെന്റെ ഉയിരിന്‍റെ ആഴം താനേ തൊടുന്നു നീ മഴത്തുള്ളി പോലെ മൊഴിയേക്കാളേറെ മധുവാകും മൌനം ഇരവാകും നേരം..ഇരുമനമെരിയുമിതൊരു കനലായ്
ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം... മിഴികളിലൊരു ചിരി എഴുതാം വഴികളില്‍ തണല്‍ മരമാകാം... ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍ തെളിനീരില്‍ മെല്ലേ.... അലകളിലൊഴുകി വന്നിനിയരികേ..