തക്കാളി വെണ്ടയ്ക്ക മുരിങ്ങയ്ക്ക വെള്ളരിയ്ക്ക ഉള്ളി പരിപ്പ് ചേർന്ന സാമ്പാറാ ഇത് സാമ്പാറാ (തക്കാളി വെണ്ടയ്ക്ക ...)
കായം മണക്കും നേരം കൊതിക്കും നാവു തുടിക്കും മോഹം നിറയും ഓ ദോശയോ അതോ കുത്തരിച്ചോറോ കുഴച്ചു തിന്നാൻ സാമ്പാറാ ചുടുസാമ്പാറാ (തക്കാളി വെണ്ടയ്ക്ക ...)
കല്യാണം കളവാണം പൂരം പിറന്നാലും എല്ലാ സുദിനവും സാമ്പാറാ സദ്യക്ക് കേമാവാൻ നമ്മുടെ സാമ്പാറാ ഒന്നാമനെന്നും ഒന്നാമൻ ഇവിടുത്തെ സാമ്പാറ് അവിടുത്തെ സാമ്പാറ് എവിടെയുമെങ്ങും സാമ്പാറാ സാമ്പാറാ ഇത് സാമ്പാറാ നമ്മുടെ സാമ്പാറാ (തക്കാളി വെണ്ടയ്ക്ക ..)
കൊട്ടും കുരവയും താളപ്പെരുമയും ആഘോഷമാകെ ആവേശം ആടാനും പാടാനും ചങ്ങാത്തം കൂടാനും ഉത്സാഹമേറും നാടെല്ലാം പെരുന്നാളും കുടമാറ്റോം തിരുനാളും കൊടിയേറ്റോം എവിടെയും കാണും സാമ്പാറാ സാമ്പാറാ ഇത് സാമ്പാറാ നമ്മുടെ സാമ്പാറാ (തക്കാളി വെണ്ടയ്ക്ക ...)
Movie/Album name: Sambaar
Sentence Summary:Sambaar is a Malayalam drama centered on food, family, and relationships, weaving together lives connected through cooking and shared meals.
Song Credits: Not available.
Musical Style: A light, folk-flavored Malayalam film song with a rustic, earthy feel matching the film's food-centric theme.