Sthreeyee!neeyoru sundharakaavyam!
Neeyoru nishabdharaagam!
Sthreeye,neeyoru dhu:kham!-ninakku
Neeye swanthanageetham!
Hrudhayadalangalilagnikanangalo?
Madhuraparagangalo?
Niraneelmizhiyo,nilavilaliyum
Chandrakanthakkulurmaniyo?
(sthreeye,neeyoru...)
Vijanavanangalil veenumayangum
Vidhumukhi jaanakiyo?
Priyathamanevidennariyathuzhalum
Sundharangiyam nalasakhiyo?
(sthreeye,neeyoru..)
Azhalukalellam amruthay maattuka
Pranayathapaswini nee!
Manichilankakal charthatteyini
Manaswini nin swapnangal!
(sthreeye,neeyoru...)
സ്ത്രീയേ... സ്ത്രീയേ...
സ്ത്രീയേ നീയൊരു സുന്ദരകാവ്യം!
നീയൊരു നിശ്ശബ്ദരാഗം!
സ്ത്രീയേ നീയൊരു ദുഃഖം
നിനക്കു നീയേ സാന്ത്വനഗീതം!
ഹൃദയദലങ്ങളില്‍ അഗ്നികണങ്ങളോ
മധുരപരാഗങ്ങളോ?
നിറനീള്‍മിഴിയോ നിലാവിലലിയും
ചന്ദ്രകാന്തക്കല്ലുമണിയോ?
വിജനവനങ്ങളില്‍ വീണുമയങ്ങും
വിധുമുഖി ജാനകിയോ?
പ്രിയതമനെവിടെന്നറിയാതുഴലും
സുന്ദരാംഗിയാം നളസഖിയോ?
അഴലുകളെല്ലാം അമൃതായ് മാറ്റുക
പ്രണയതപസ്വിനി നീ
മണിച്ചിലങ്കകള്‍ ചാര്‍ത്തട്ടേയിനി
മനസ്വിനി നിന്‍ സ്വപ്നങ്ങള്‍!
Movie/Album name: Chanchala
Artists