(പു) നാടോടി ശീലും പാടി കണ്ണില്‍ നീരാമ്പല്‍പ്പൂവും ചൂടി ഗ്രാമക്കോവില്‍ വേലക്കാവില്‍ നിണപ്പൂരം കൂടും നേരം നിന്നെ ഞാന്‍ കണ്ടു എന്നെ നീ കണ്ടു കണ്ണും കണ്ണും ഇടഞ്ഞു തമ്മില്‍ (സ്ത്രീ) ശീതക്കണ്ണാടിയും ചൂടി - ചുണ്ടില്‍ ശീലക്കടമ്പോ മൂളി പള്ളിക്കൂടം പിള്ളേരൊപ്പം വൈയുന്നേരം പിന്നെ കണ്ടു അഞ്ചപ്പോളുള്ളില്‍ പൂവമ്പന്‍ കൊണ്ടു നാണം താനേ വിരിഞ്ഞു മെയ്യില്‍
(പു) നാടോടി ശീലും പാടി കണ്ണില്‍ നീരാമ്പല്‍പ്പൂവും ചൂടി
(പു) തിങ്കള്‍പ്പൂജയ്ക്കു് പൊങ്കാലച്ചോറുണ്ണാന്‍ ഒരു വട്ടം നീ വിളിച്ചില്ലേ (സ്ത്രീ) പോരൂ ദേവാ പോരൂ (2) പൂക്കാലം പോലെന്നില്‍ ചേരൂ (പു) നാണത്തിന്‍നക്ഷത്രം പൂമിഴിയില്‍ കത്തിച്ചെന്‍ കരളിനു നീ തൂവെട്ടം നല്‍കൂ (നാണത്തിന്‍ )