ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ... പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ.. ചിന്നിചിന്നി ചിരി വിതറും മനസ്സിൽ കൊതി തീരല്ലേ..ഹേയ്..ഹേയ്. ചിന്നിമിന്നി ചിറകണിയും കിളികള്‍ വഴി പിരിയല്ലേ..ഹേയ്..ഹേയ്. (ഒരു നാള്‍....)
പുതുവിണ്ണില്‍ പൂത്ത മഴവില്ലേ ഈ മണ്ണില്‍ വന്നു വിരിയില്ലേ... നിന്റെ കണ്ണില്‍ കണ്ട നിറമേഴും ഞങ്ങള്‍ക്കുള്ളില്‍ക്കൊണ്ടു തരുകില്ലേ? പകല്‍ മേട്ടിലും മുകില്‍ മേട്ടിലും പദയാത്രയില്‍ പലരല്ല നാം .. സ്നേഹങ്ങളില്‍ സഹനങ്ങളില്‍ ഹൃദയങ്ങളാല്‍ ഒന്നായി നാം എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവിത ഗാനം... (ഒരു നാള്‍....)
വെള്ളിത്തിങ്കൾ നെയ്ത വെണ്ണിലാവേ നിന്റെ തൂവല്‍ക്കൊമ്പു കുടയാമോ .. ഇന്നു ഞങ്ങള്‍ പോകും വഴി നീളെ പട്ടുപൂക്കള്‍ കൊണ്ടു നിറയ്ക്കാമോ കടല്‍ നാളെയീ കരയായിടാം കര പിന്നെയും കടലായിടാം എന്നാലുമീ പ്രിയ സൌഹൃദം എന്നാളിലും പ്രിയമായിടും എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവനഗാനം... (ഒരു നാള്‍ ....)